IMAGE GALLERY
പടനിലം പരബ്രഹ്മക്ഷേത്രം – നൂറനാട്
നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം മദ്ധ്യതിരുവിതംകൂറിലെ പ്രധാന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ് മേൽക്കൂര ഇല്ലാത്തതും ആല് ,മാവ് ,പ്ലാവ് ,ഇലഞ്ഞി മറ്റു വള്ളിപ്പടർപ്പുകളാൽ പ്രകൃതി നിർമ്മിതവുമായ ശ്രീലകവും ,പടിഞ്ഞാറോട്ട് അഭിമുകമായി നിലകൊള്ളുന്ന ക്ഷേത്രം സ്വയംഭൂവായിട്ടുള്ളതാണെന്ന് കരുതപ്പെടുന്നു.
ഓംകാര പ്രതിഷ്ഠ ഉള്ള ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളിൽ നിന്നും പല കാരണങ്ങളാലും വ്യത്യസ്ഥത പുലർത്തുന്നു .നാലമ്പലമോ ബാലിപ്പുരയോ തിടപ്പള്ളിയോ ഇല്ലാത്തതും മറ്റു ക്ഷേത്രങ്ങളിലെ പുരോഹിത വൈദിക അചാരങ്ങളോട് ഒട്ടും തന്നെ ബന്ധം ഇല്ലാത്തതാണ് ആചാരങ്ങൾ .പൌരോഹിത്യം സൃഷ്ടിച്ച ജാതിചിന്തക്ക് എവിടെ യാതൊരു സ്ഥാനവുമില്ല .ദാർശിനികവും ബൗധികവും ആകർഷകവുമായ സംസ്കാര വിശേഷങ്ങളുടെ സങ്കലനം കൊണ്ട് ആദ്യാത്മിക സംസ്കാരം ആവാഹിച്ചു നിലകൊള്ളുന്നു .അതിനാൽ പരബ്രഹ്മ ക്ഷേത്രം ധർമ്മങ്ങളുടെ ദീപശിഖയായി പ്രശോഭിക്കുന്നു .ആദ്യാത്മിക ദൃഷ്ടിയിൽ പരബ്രഹ്മം എന്നാ സങ്കൽപം ബ്രഹ്മ വിഷ്ണു മഹേശ്വരൻമാരുടെ ഒന്നിച്ചുള്ള പേരാണ് അതിനെ ഓം അഥവാ പ്രണവം എന്ന് സങ്കല്പിക്കുന്നു.
വൃശ്ചിക മണ്ഡല കാലയളവിൽ ആയിരക്കണക്കിന് ഭക്ത ജനങ്ങൾ പടനിലത്ത് ഏത്തിചേരുന്നു .ശബരിമല ഇടത്താവളമായ ഇവിടെ ശബരിമല തീർത്ഥാടകർക്ക് വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ക്ഷേത്ര ഭരണ സമിതി വിപുലമായ സൌകര്യങ്ങൾ ഒരുക്കിയിരിക്കുന്നു .അയ്യപ്പഭക്തന്മർക്കു സൗജന്യ ലഖുഭക്ഷണം നല്കുന്നു .ആരോഗ്യവകുപ്പ് 24 മണിക്കൂറും അയ്യപ്പഭക്തർക്ക് സേവനം നല്കുന്നു

പുതിയ വാർത്തകൾ
മഹാ ശിവരാത്രി (13/02/2018)
നൂറനാടിന്റെ തനത് പൈതൃകമായ നന്ദികേശ ശില്പഭംഗി ദർശിക്കുന്നതിനായി ഒരു ദിനം കൂടി നന്ദികേശ കെട്ടുകാഴ്ചകൾ ക്ഷേത്രമൈതാനയിൽ അണിനിരക്കുന്നു.

Live Broadcast (13/02/2018)

മഹാ ശിവരാത്രി (13/02/2018)
നൂറനാടിന്റെ തനത് പൈതൃകമായ നന്ദികേശ ശില്പഭംഗി ദർശിക്കുന്നതിനായി ഒരു ദിനം കൂടി നന്ദികേശ കെട്ടുകാഴ്ചകൾ ക്ഷേത്രമൈതാനയിൽ അണിനിരക്കുന്നു.

വിശേഷ ദിവസങ്ങൾ


Nooranad Padanilam Kettukazcha
padanilamtemple.com
Surya Digital Maha Shivarathri Padanilamtemple.com
http://padanilamtemple.com
